അഞ്ചാലുംമൂട്: വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഇഞ്ചവിളയിലുള്ള ഗവ. ആഫ്റ്റര്‍കെയര്‍ ഹോം അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ കെട്ടിടത്തിൻ്റെ സ്റ്റെയര്‍കേസിലെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ആഫ്റ്റര്‍കെയർ ഹോമില്‍ പെണ്‍കുട്ടികള്‍ മരിച്ചതറിെഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറോളം കെയര്‍ഹോമില്‍ കയറ്റാതെ പൊലീസ്. തെളിവുകള്‍ നശിക്കുമെന്നതാണ് പോലീസ് പറഞ്ഞ കാരണം . എന്നാൽ, വിവിധ രാഷ്ട്രീയ നേതാക്കളെ യഥേഷ്ടം അകത്തുകയറ്റിയത് പ്രതിഷേധത്തിനിടയാക്കി.
ഇന്‍ക്വസ്റ്റ് പൂര്ണമാക്കിയതിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറാന്‍ അവസരമൊരുക്കിയത്.
സംഭവമറിഞ്ഞതോടെ ആഫ്റ്റര്‍ കെയര്‍ഹോമിലേക്ക് ജനപ്രവാഹമായിരുന്നു. വിവരമറിഞ്ഞെത്തിയ അഞ്ചാലുംമൂട് പൊലീസ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
കൊല്ലത്തുനിന്ന് സിറ്റി പൊലീസ് കമീഷണര്‍ അജിത ബീഗം എത്തി മേല്‍നടപടിക്ക് നേതൃത്വം നല്കി. ആഫ്റ്റര്കെയര്ഹോമില് ആകെ 85 അന്തേവാസികളാണ് ഉള്ളത്. ഇവരില്‍ ചിലര്‍ പഠനാര്‍ഥം വിവിധ ഹോസ്റ്റലുകളില്‍ താമസിക്കുകയാണ്.
സംഭവദിവസം 62പേരാണ് ഉണ്ടായിരുന്നത്. കല്ലുംതാഴം സ്വദേശിനി ആഫ്റ്റര്കെയര്ഹോമിലെത്തിയതിന് ശേഷം ബന്ധുക്കളെ കാണാന്‍ അനുവാദം നല്‍കിയില്ലെന്നുള്ള ആരോപണം ശക്തമാണ്.