വാളകം : എംസി റോഡിൻ്റെ വശം കെട്ടുന്നതിനായി ഇറക്കിയ പാറകൾ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് ഭീക്ഷണിയാകുന്നു. റോഡിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി ആഴ്ചകൾക്ക് മുമ്പ് സിഎസ്ഐ സ്കൂളിന് മുന്നിൽ ഇറക്കിയ പാറയാണ് വാളകത്ത് വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നത്. ഇരുചക്രവാഹനങ്ങൾക്കും രാത്രികാലങ്ങളിലുമാണ് കൂടുതൽ അപകടങ്ങൾ.