കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ആറുമാസത്തിലെറെയായി ഡിജിറ്റൽ X-Ray യൂണിറ്റിന് അംഗീകാരം ലഭിച്ചിട്ട് ഇതുവരെ യൂണിറ്റിൻ്റെ പ്രവർത്തനം ഉപയോഗപ്രദമാക്കാൻ HMC യ്ക്ക് കഴിയാത്തത് സ്വകാര്യ സ്ഥപനങ്ങൾക്ക് വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് (ഐ) ലോക് സഭാ ജനറൽ സെക്രട്ടറി നെൽസൺ തോമസ് പറഞ്ഞു. ഇപ്പോൾ X-Ray യൂണിറ്റ് 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ X-Ray യൂണിറ്റ് ഇല്ലാത്തത് രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആറ് മാസം മുൻപ് ആശുപത്രിയിൽ ഡിജിറ്റൽ X-Ray യൂണിറ്റ് അനുവദിച്ചത്. പക്ഷേ ഇപ്പോഴും ഡിജിറ്റൽ X-Ray യൂണിറ്റ് സ്റ്റോറിൽ പോടിപിടിച്ച് കിടക്കുകയാണ്. HMC യുടെ കാര്യശേഷിയില്ലാത്ത നിലാപാടാണ് ഇതിന് കാരണം. A/c റൂം, സ്ഥലസൌകര്യം, സ്റ്റാഫ്, സാമ്പത്തികം എന്നിവയില്ലാത്തതാണ് ഡിജിറ്റൽ X-Ray യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിക്കാത്തതിന് കാരണമായി പറയുന്നത്. ഇതിനായി 4,50,000 രൂപ മുൻസിപ്പാലിറ്റി ഉൾപ്പെടുത്തിയതായും പറയുന്നു എങ്കിലും നടപടിയൊന്നുമില്ല.
പൊതുജനത്തിന് വളരെ പ്രയോജന പ്രധമായ ഈ യൂണിറ്റ് ഉടൻ നടപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് (ഐ) നേതൃത്വം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികൾ സ്വീകരിക്കുമെന്നും യൂത്ത് കോൺഗ്രസ് (ഐ) നേതാക്കൾ ആവശ്യപ്പെട്ടു.