കൊല്ലം: കശുവണ്ടിപരിപ്പിൻ്റെ അളവിൽ ക്രിതൃമം കാണിച്ചതിനെ തുടർന്ന് കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് നാല് ഉദ്ദ്യോഗസ്ഥർ സസ്പേൻഷനിൽ. 15 ലക്ഷം രൂപ വിലവരുന്ന 4,000 കിലോഗ്രാം പരിപ്പ് രേഖകളിൽ ക്രതൃമം വരുത്തി കണക്കിൽപെടുത്താതെ മാറ്റിവെച്ചത് കണ്ടെത്തിയതാണ് സസ്പെൻഷന് കാരണം.
പ്രോഡക്ഷൻ മാനേജർ പ്രസന്നകുമാരി, ഫില്ലിംങ് സെൻ്റർ സ്റ്റോർ കീപ്പർമാരായ അജയ്, ജോൺ,ഷൈൻ, ഇർഷാദ് എന്നിവരെയാണ് മാനേജിങ് ഡയറക്ടർ ടി.എഫ് സേവ്യർ അന്വേഷണത്തെ തുടർന്ന് സസ്പെൻ്റ് ചെയ്തത്.