ബറേലി: നാലു മക്കളുടെ അമ്മയായ വീട്ടമ്മയെ ആക്രമിച്ച് കൊന്ന ശേഷം മൃതദേഹം പോലും ബലാത്സംഗത്തിന് ഇരയാക്കിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഗഞ്ചില് ഒക്ടോബര്‍ രണ്ടിന് നടന്ന സംഭവത്തില്‍ ബറേലിയിലെ ശരണ്യ ഗ്രാമീണരായ റിങ്കു (20), സര്‍ജു (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
നാലു മക്കളുടെ അമ്മയായ യുവതിയെയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. അടിച്ച് കൊന്നിട്ട് പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഇരുവരും മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. കൃത്യത്തിന് ശേഷം യുവാക്കള്‍ വീട്ടമ്മയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. മൊബൈൽ ഫോൺ പിന്തുടര്‍ന്ന പോലീസ് പ്രതികളെ പിടികൂടി.
യുവതിയെ കൊലപ്പെടുത്താനായി ഉപയോഗിച്ച രക്തം പുരണ്ട വടി മൃതദേഹത്തിന്റെ അരികില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ ചൊവ്വാഴ്ച കോടിതിയില്‍ ഹാജരാക്കി. നിലവില്‍ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്ന ഇവരുടെ പേരില്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതനുസരിച്ച് കൂടുതല്‍ കുറ്റം ചുമത്തും.
മാനഭംഗപ്പെടുത്താനുള്ള യുവാക്കളുടെ ശ്രമം യുവതി തടഞ്ഞതോടെ വലിയൊരു വടിയെടുത്ത് അവര്‍ യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റപ്പോള്‍ തന്നെ മരണം സംഭവിച്ച യുവതി ബോധം കെട്ടതാണെന്ന് കരുതിയാണ് ഇരുവരും സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം തുടങ്ങിയതോടെയാണ് യുവതിയുടെ ഫോണിന്റെ വിവരം കിട്ടിയതും പിന്നീട് അതുവഴി കൊലയാളികളെ പിടികൂടിയതും. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.