കൽപ്പറ്റ: വയനാട്ടിലെ തോൽപ്പെട്ടി ചെക്പോസ്റ്റിൽ ആറ് ബസ് യാത്രക്കാരിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടി. രഹസ്യമായി ലഭിച്ച വിവരത്തെ തുടർന്ന് എക്സൈസ് ഇന്റലിജൻസ് വിഭാവും തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാരും സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്.
നാലു ബാഗുകളിലായി ബസിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഏകദേശം 10 കോടി രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങളാണ് പിടിച്ചെടുത്തത്.
സങ്കേഷ് ബി, അഭയ് എം, ചമ്പാരം, മദൻലാൽ, വിക്രം, കമലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യ്തതിന് ശേഷം സെയിൽ ടാക്സ് വിഭാഗത്തിന് കൈമാറും.