പെരുമ്പാവൂര്‍ : പെരുമ്പാവൂരിനടുത്ത വേങ്ങൂരില്‍ സാന്തോം സ്കൂൾ ബസ് മതിലിൽ ഇടിച്ച് ഒരു ജീവനക്കാരി മരിച്ചു. 15 കുട്ടികൾക്കും ഏതാനും ജീവനക്കാർക്കും പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയടെയാണ് അപകടമുണ്ടായത്. സ്കൂൾജീവനക്കാരിയായ പ്രളയിക്കാട് ആര്‍ത്തുങ്കല്‍ എൽസി എബിയാണ് അപകടത്തിൽ മരിച്ചത്.
ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടികളെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.