കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്തീകൾക്ക് നേരയുള്ള ആക്രമണങ്ങൾ എറണാകുളം ജില്ലയില്‍ നടക്കുന്നത്. 1254 കേസുകളാണ് ഈ വര്‍ഷം എറണാകുളത്ത് സ്ത്രീകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചി സിറ്റിയുടെ പരിധിയില്‍ 673 കേസുകളും എറണാകുളം റൂറല്‍ പരിധിയില്‍ 581 ഉം കേസുകൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ രണ്ടാമത്. 1077 കേസുകളാണ് ഇവിടെയുണ്ടായത്.
പിന്നോക്ക ജില്ലയായ വയനാട്ടിലാണ് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതര്‍. ഇവിടെ 263 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമത്തിന്റെ പേരില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകള്‍: എറണാകുളം- 1254, തിരുവനന്തപുരം-1077, തൃശൂര്‍- 847, കോഴിക്കോട്-875, കൊല്ലം-675,പത്തനംതിട്ട-511, ആലപ്പുഴ-492, കോട്ടയം-328, ഇടുക്കി-350, പാലക്കാട്-402, മലപ്പുറം-883, വയനാട്-263, കണ്ണൂര്‍-403, കാസര്‍ഗോഡ്-347, റെയില്‍വേ പോലീസ്-86.