ഇടുക്കി: വെള്ളയാംകുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. തേനി ഉത്തമപാളയം ശങ്കരനഗര്‍ തെരുവ് മഹാലക്ഷ്മി(42), ചിന്നമന്നൂര്‍ മുനിസിപ്പല്‍ ക്വാട്ടേഴ്സ് രാജ, തിരുനെല്‍വേലി കാവളാകുറിശ്ശി ശങ്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 2നാണ് വെള്ളയാംകുടി ലക്ഷം വീട് കോളനിയില്‍ വിഘ്നേഷ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ നിന്നും പ്രതികളെ പിടികൂടിയത്. പ്രാണികളെ കൊല്ലുന്ന ഹിറ്റ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.