ബ്രസീലിയ: സെക്യൂരിറ്റി ജീവനക്കാരന് നഴ്സറി സ്കൂളിന് തീവച്ചു. നാല് കുട്ടികളും അധ്യാപികയും മരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകള്‍ക്ക് പൊളളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തീവെച്ചത്. ആക്രമണത്തിന് ശേഷം ഇയാള്‍ സ്വയം തീകൊളുത്തുകയും ചെയ്ത ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ചു മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.