മുംബൈ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) അധ്യക്ഷന്റെ മകള്‍ മുംബൈയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹത്തിന്റെ തലയിലും ശരീരത്തിലും നിരവധി മുറിവുകളുണ്ടായിരുന്നതായി ദാദര്‍ പോലീസ് വ്യക്തമാക്കി. നിലേഷ് വികാംസേയുടെ മകള്‍ പല്ലവി വികാംസെയുടെ മൃതദേഹമാണ് പരേല്‍-കുറി റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍ പാളത്തില്‍ കണ്ടെത്തിയത്.