വാഷിങ്ടൺ: അമേരിക്കയുെട യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് കൂടി നീട്ടിക്കൊണ്ട് ഉത്തരവായി. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിെല ജനങ്ങൾക്കാണ് പുതുതായി വിലക്കേർപ്പെടുത്തയത്. ഇതോടെ ചാഡ്, ഇറാൻ, ലിബിയ, ഉത്തര െകാറിയ, സൊമാലിയ, സിറിയ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങളിെല ജനങ്ങൾ വിലക്ക് നേരിടേണ്ടി വരും. നേരത്തെ വിലക്കുണ്ടായിരുന്ന സുഡാനെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
നേരെത്ത, ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിെല ജനങ്ങൾക്ക് 90 ദിവസത്തേക്കായിരുന്നു വിലക്ക്. വിലക്കിെൻറ കാലാവധി അവസാനിച്ചേതാടെയാണ് വീണ്ടും എട്ടു രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഒക്ടോബർ 18 മുതൽ പുതിയ ഉത്തരവ് നിലവിൽ വരും. അമേരിക്കയുെട സുരക്ഷയാണ് തെൻറ പ്രഥമ പരിഗണനയെന്ന് യാത്രാവിലക്കിൽ ഒപ്പിട്ട ശേഷം ട്രംപ് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ വിലക്ക് നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിയമാനുസൃത വിസകൾ റദ്ദാക്കില്ല. വർഷങ്ങളായി അമേരിക്കയിൽ ജോലി ചെയ്യുകയോ പഠിക്കുകയോ അമേരിക്കയിൽ ബിസിനസ് നടത്തുകയോ ചെയ്യുന്നവർക്ക് യാാത്രാ നിരോധനത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കും. വിലക്ക് നേരിടുന്ന രാജ്യങ്ങൾ അവരുെട പൗരൻമാരെ കുറിച്ച് ആവശ്യമായ വിവരങ്ങൾ അമേരിക്കയുമായി പങ്കുെവച്ചിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും അമേരിക്ക ആരോപിക്കുന്നു.