പാരീസ്: ലണ്ടന്‍ മെട്രോയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്സന്സ് ഗ്രീന്‍ സബ് വേയിലാണ് സ്ഫോടനം. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തോടെ സ്ഥലത്തെത്തിയ ലണ്ടന്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. ഇതോടെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
സ്ഫോടനത്തോടെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എഡ്ഗ് വെയറിനും വിമ്പിള്‍ഡണിനും ഇടയിലുള്ള മെട്രോ സര്‍വ്വീസുകളാണ് ഇതോടെ നിര്‍ത്തിവെച്ചത്. സ്ഫോടനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കാന്‍ ആരംഭിച്ചതോടെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ബ്രിട്ടീഷ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെട്രോയില്‍ തിരക്കുള്ള സമയത്താണ് സ്ഫോടനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരില്‍ പലര്‍ക്കും മുഖത്ത് പൊള്ളലേറ്റതായും മറ്റ് ചിലര്‍ക്ക് പൊള്ളല്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യുന്നു.