സിയൂൾ: കൊറിയ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച തുടക്കമാകുമ്പോൾ ഇന്ത്യൻ മെഡൽ പ്രതീക്ഷകളത്രയും സൂപ്പർ താരം പി.വി.സിന്ധുവിൽ. ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ മറ്റൊരു മിന്നും താരമായ സൈന നെഹ്വാളും, പുരുഷ സിംഗിൾസിൽ നിന്ന് കെ. ശ്രീകാന്തും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് മെഡൽപ്രതീക്ഷകളുടെ കണ്ണുകൾ സിന്ധുവിലേക്ക് ചുരുങ്ങിയത്.
അടുത്ത ആഴ്ച ആരംഭിക്കുന്ന ജപ്പാൻ ഓപ്പണിനു മുന്നോടിയായുള്ള പരീശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് സൈനയും ശ്രീകാന്തും കൊറിയ സൂപ്പർ സീരീൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. എസ്കെ ഹാൻഡ്ബോൾ സ്റ്റേഡിയത്തിൽ ഹോങ്കോംഗ് താരം ചെയുംഗ് നാംഗ് യീയുമായാണ് സിന്ധുവിന്റെ ആദ്യമത്സരം.