ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റില്‍ ജനജീവിതം ദുസഹമായി. ഇര്‍മയുടെ പ്രഹരമേറ്റ് തകര്‍ന്നിരിക്കുകയാണ് ഫ്ളോറിഡ നഗരം. റോഡുകളെല്ലാം വെള്ളത്തിനടിയിലാകുകയും, മിക്കയിടങ്ങളിലും വൈദ്യുതിബന്ധം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ച്ചയായ നാശനഷ്ടങ്ങളുള്ളതിനാല് പ്രദേശത്ത് സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്കി
നാലുപേരാണ് ഫ്ളോറിഡയില്‍ മരിച്ചത്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്കാണ് ഇര്‍മ ചുഴലിക്കാറ്റ് വഴിവെച്ചിരിക്കുന്നത്. അതേസമയം ഇര്‍മ യുടെ പ്രഹരം കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഫ്ളോലാറിഡക്ക് തെക്കുള്ള കീസ് ദ്വീപസമൂഹത്തിലാണ് ഇര്‍മ ആദ്യമെത്തിയതെന്ന് യു എസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇവിടെനിന്ന് ഫ്ളോറിഡയിലേക്ക് കടക്കുകയായിരുന്നു.
കാറ്റഗറി നാല് വിഭാഗത്തിലുള്ള ചുഴലിക്കാറ്റിന് ഇപ്പോള്‍ 215 കിലോമീറ്റര്‍ വേഗമുണ്ട്. കടുത്ത കടലാക്രമണവുമുണ്ട്. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഫ്ളോറിഡയില്‍ തുടരുന്നത് ആത്മഹത്യാ പരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒഴിഞ്ഞു പോകാന്‍ സാധിക്കാത്തവരെ രക്ഷിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് പൊലീസ്. നിരവധിയാളുകളെ പ്രത്യേകം ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ 25 പേരുടെ ജീവന് കവര്‍ന്നിരുന്നു.