സസെക്സ്(ലണ്ടണ്‍): ബ്രിട്ടണില്‍ നിഗൂഢമായ മൂടല്‍മഞ്ഞ് പടര്‍ന്നതിനെ തുടര്‍ന്ന് നുറിലധികം ആളുകളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടണിലെ കിഴക്കന്‍ സസെക്സ് തീരത്താണ് മൂടല്‍മഞ്ഞ് വ്യാപിച്ചത്. മടല്മഞ്ഞിന്റെ പ്രഭാവം കൂുതലായി അനുഭവപ്പെട്ടത് ബര്‍ലിങ് ഗ്യാപ് ബീച്ചിലാണ്.
ഇവിടെ വിവിധ ആഘോഷങ്ങള്‍ക്കായി എത്തിയവരാണ് ആശുപത്രിയിലായത്. കടലില്‍ നിന്ന് തീരത്തേക്ക് വീശിയ കാറ്റിനൊപ്പമെത്തിയ മൂടല്‍മഞ്ഞില്‍ പലര്‍ക്കും ശ്വാസതടസവും കണ്ണിന് നീറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇആശുപത്രിയില് പ്രവേശിപ്പിച്ചത്. ആര്‍ക്കും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ഏകദേശം 150 ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്.
‘മൂടല്‍മഞ്ഞ്’ രൂക്ഷമായതിനെത്തുടര്‍ന്ന് പത്തുമിനിറ്റിനകം കടല്‍ത്തീരം ഒഴിപ്പിച്ചു. പ്രദേശത്തുള്ളവരോട് വീടും ജനാലും അടച്ചിടണമെന്നുംം നിര്‍ദേശിച്ചു. പ്രദേശവാസികളോടെല്ലാം താത്കാലികമായി ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ നിന്നാണ് കടല്‍കടന്ന് ‘മൂടല്‍മഞ്ഞ്’ എത്തുന്നതെന്നാണ് നിഗമനം. സംഭവം വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായതാണെന്നാണ് വിവരങ്ങള്‍.
എന്നാല്‍ എവിടെയാണ് ഇത് സംഭവിച്ചത് എന്ന വ്യക്തമല്ല. അതേസമയം മൂടല്‍മഞ്ഞില്‍ ക്ലോറിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ പറയുന്നത്. ഏതെങ്കിലും ജലശുദ്ധീകരണശാലയില്‍ നിന്ന് ക്ലോറിന്‍ വാതകം ചോര്‍ന്നതാകാമെന്നാണ് വിവരം.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്ക് ഹാസ്റ്റിങ്സ് ഭാഗത്തേക്ക് ‘മഞ്ഞ്’ നീങ്ങുന്നതായും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബര്‍ലിങ് ഗ്യാപ്പ് ബീച്ചില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.