വാഷിങ്ടണ്‍: സാത്താനെ ആരാധിച്ചെന്ന കുറ്റത്തിന് 21 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ദമ്പതിമാരെ കോടതി കുറ്റവിമുക്തരാക്കി. അമേരിക്കക്കാരായ ഫ്രാന് കെല്ലറും ഡാന്‍ കെല്ലറുമാണ് 21 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം നിരപരാധികളാണെന്നു തെളിഞ്ഞത്. ഇവര്‍ക്ക് നഷ്ടപരിഹാരമായി 3.4 മില്യണ്‍ ഡോളര്‍ ഏകദേശം 21 കോടിയോളം രൂപ നല്‍കാനും കോടതി ഉത്തരവായി. ഡേ കെയര്‍ നടത്തിപ്പുകാരായിരുന്നു ഇരുവരും.
സാത്താന് ആരാധനയുടെ ഭാഗമായി ഡേ കെയറിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഇരുവര്‍ക്കും എതിരെയുള്ള കേസ്. 1992ലായിരുന്നു ഇവര്‍ ജയിലില്‍ ആയത്. എന്നാല്‍ പിന്നീടു നടന്ന അന്വേഷണത്തില്‍ കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.
2013 ല്‍ ജയില്‍ മോചിതരായെങ്കിലും ഇരുവരും നിരപരാധികളാണെന്ന വിധി ഇക്കഴിഞ്ഞ ജൂണിലാണ് പുറത്തെത്തിയത്. നഷ്ടപരിഹാരത്തുക ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫ്രാന് പറഞ്ഞു. ജയില്‍ മോചിതരായ ശേഷം കടുത്തദാരിദ്ര്യത്തിലായിരുന്നു ജീവിതമെന്നും ക്രിമിനല്‍ പശ്ചാത്തലത്തിന്റെ രേഖകള്‍ ഉള്ളതിനാല്‍ ജോലികളും ലഭിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പെരുമാറ്റവൈകല്യമുള്ള ഒരു മൂന്നുവയസ്സുകാരിയാണ് ദമ്പതികള്‍ക്കെതിരെ ആദ്യം ആരോപണമുയര്‍ത്തിയത്. തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡേ കെയര്‍ സെന്റര്‍ അടച്ചുപൂട്ടുകയായിരുന്നു. സംഭവം ചര്‍ച്ചാ വിഷയമായതോടെ നിരവധി ആരോപണങ്ങളാണ് ദമ്പതികള്‍ക്കു നേരെ ഉയര്‍ന്നത്. എന്നാല്‍ പില്ക്കാലത്ത് നടത്തിയ അന്വേഷണങ്ങള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു തെളിയിക്കുകയായിരുന്നു. പലതും കുട്ടികളുടെ ഭാവനാസൃഷ്ടിയാണെന്നും തെളിയിക്കപ്പെട്ടു.