മുംബൈ: ടെക്ക് ലോകം കാത്തിരുന്ന ജിയോ ഫോണിന്റെ ബുക്കിങ് ഇന്നലെ തുടങ്ങി. റിലയന്‍സിന്റെ വെബ്സൈറ്റ്(www.jio.com), മൈ ജിയോ ആപ്പ്, റീട്ടെയില്‍ സ്റ്റോറുകള്‍ മുഖേന ബുക്കിങ് നടത്താവുന്നതാണ്.
ഡെപ്പോസിറ്റായി 1,500 രൂപ മൂന്ന് വര്‍ഷത്തേയ്ക്ക് വാങ്ങുന്നുണ്ടെങ്കിലും ബുക്കിങ് സമയത്ത് 500 രൂപ മാത്രം നല്കിയാല് മതിയാകും. ബുക്കിങ്ങിലെ തട്ടിപ്പ് തടയുന്നതിനായി മാത്രമാണ് ഈ തുക ഈടാക്കുന്നത്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത മാസം ആദ്യം മുതല്‍ തന്നെ 4ജി ഫീച്ചര്‍ ഫോണ്‍ കിട്ടിത്തുടങ്ങും.
ആദ്യ വര്‍ഷം 100 ദശലക്ഷം ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങളാണ് ഫോണിനെ മറ്റു ഫോണുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. മാസം 153 രൂപയ്ക്ക് പരിധിയില്ലാത്ത കോളും 500 എം.ബി. ഡേറ്റയും കമ്പനി ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന ഡേറ്റ ആവശ്യമുള്ളവര്‍ക്ക് കമ്പനിയുടെ മറ്റു പ്ലാനുകളെ ആശ്രയിക്കാം.
ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
1. ബുക്കിങ് നടപടിക്രമം ഇടയ്ക്കു വച്ച് മുടങ്ങരുത്.
മുടങ്ങിയാല്‍ ആദ്യം മുതല്‍ ചെയ്യേണ്ടി വരും.
2. ആവശ്യമായ ഫോണുകള്‍ ആരുടെയൊക്കെ പേരിലാണോ
എടുക്കാന്‍ ഉദ്ദേശിക്കുന്നത് അവരുടെ തിരിച്ചറിയല്‍ രേഖക
ളും കൈയ്യില്‍ വയ്ക്കുക.
3. ഡെലിവറി അഡ്രസ് കൃത്യമായി നല്‍കുക.
4. പണം അടയ്ക്കുന്നതിന് ആവശ്യമായ ഡെബിറ്റ്/ക്രെഡിറ്റ്
കാര്‍ഡ് കൈയ്യില്‍ കരുതുക.
5. ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത്
സൂക്ഷിക്കുക.
ഫോണിന്റെ സവിശേഷതകള്‍
1. 4ജി സംവിധാനം
2. 2 എം.പി. പിന്‍ക്യാമറയും വി.ജി.എ. മുന്‍ക്യാമറയും
3. 512 എം.ബി. റാം
4. 4 ജി.ബി. ഇന്റേണല്‍ (128 ജി.ബി. വരെ ഉയര്‍ത്താം)
5. കേബിള്‍ ടിവിയായി മാറ്റാനുള്ള സൗകര്യം
6. പ്രീലോഡഡ് ആപ്പുകള്‍