മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ ഹാജിമാര്‍ താമസിച്ച 15 നിലയുള്ള ഹോട്ടല്‍ സമുച്ചയത്തില്‍ തീപിടിത്തം. ആളപായമില്ല,
കെട്ടിടത്തിലെ എട്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. യമന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള ഹാജിമാരാണ് ഇവിടെ താമസിച്ചിരുന്നത്. മക്കയിലെ അസീസിയയിലാണ് തീപിടിച്ച ഹോട്ടല്‍. അറുനൂറോളം തീര്‍ഥാടകരാണ് ഇവിടെ താമസിച്ചിരുന്നത്. ഹാജിമാരെ മാറ്റി താമസിപ്പിച്ചു. കെട്ടിടത്തിലെ എയര്‍ കണ്ടീഷണറില്നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. പോലീസും അഗ്നിശമനസേനാ വിഭാഗവും പെട്ടെന്നുതന്നെ തീ നിയന്ത്രിച്ചു.