മോൺട്രിയോൾ ∙ റോജേഴ്സ് കപ്പ് ടെന്നിസ് ഫൈനലിൽ സ്വിസ് താരം റോജർ ഫെഡറർക്കു തോൽവി. ജർമൻ കൗമാര താരം അലക്സാണ്ടർ സ്വെരേവാണ് ഫെഡററെ തോൽപ്പിച്ച് കിരീടം ചൂടിയത് (6–3,6–4). സീസണിൽ സ്വെരേവിന്റെ രണ്ടാം എടിപി ലോക ടൂർ മാസ്റ്റേഴ്സ് കിരീടമാണിത്. നേരത്തെ റോം മാസ്റ്റേഴ്സിൽ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് സ്വെരേവ് കിരീടം ചൂടിയത്.