ന്യൂഡല്‍ഹി: 71-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പതാക ലങ്കന്‍ മണ്ണില്‍ ഉയര്‍ന്നത് വിജയപ്രൗഡിയില്. ചരിത്രവിജയ പ്രൗഡിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലങ്കയില്‍ കാന്‍ഡിയില്‍ ദേശീയ പതാക ഉയര്‍ത്തി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ദേശീയ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പതാക ഉയര്‍ത്തിയത്. ശ്രീലങ്കന്‍ പര്യടനത്തിലായ ഇന്ത്യന്‍ ടീം ടെസ്റ്റ്് പരമ്പര 3-0 നു സ്വന്തമാക്കി ചരിത്രവിജയം കൈപ്പിടിയിലൊതുക്കിയതിന്റെ ത്രില്ലിലാണ്. ഇന്നലെ മൂന്നാം ടെസ്റ്റിലും ഇന്നിംഗ്സ് വിജയം സ്വന്തമാക്കിയാണ് ലങ്കന്‍ മണ്ണില്‍ ഇന്ത്യ പരമ്പര തൂത്തുവാരിയത്. പര്യടനത്തില്‍ ഇനി അഞ്ചു ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവും ബാക്കിയുണ്ട്.