ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് 2017-2018 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ജയം ആഴ്സനലിനൊപ്പം. ഗോൾ മഴ പിറന്ന മത്സരത്തിൽ മുന്ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ 4-3നാണ് ആഴ്സനല്‍ തോല്‍പ്പിച്ചത്. റെക്കോഡ് വില നല്കി ഗണ്ണേഴ്സ് സ്വന്തമാക്കിയ അലക്സാണ്ടര്‍ ലാക്കസറ്റ് കളി തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ലെസ്റ്റർ വല കുലുക്കി. പ്രീമിയര്‍ ലീഗിൽ ആദ്യമായി കളിക്കാനിറങ്ങിയ ലാക്കസ് നേടിയ ഗോളിലെ സന്തോഷം അവസാനിക്കുന്നതിന് മുമ്പെ മൂന്ന് മിനുറ്റുകള്‍ക്കുള്ളില്‍ ലെസ്റ്റര്‍ സിറ്റി ആഴ്സനൽ വലകുലുക്കി. ജപ്പാൻ്റെ ഷിന്‍ജി ഓക്കസാക്കിയാണ് ഹെഡറിലൂടെ സ്കോർ ഒപ്പമെത്തിച്ചത്(1-1).
എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് 47ാം മിനിറ്റിൽ ഡാനി വെല്‍ബാക്ക് സ്കോർ നില ഒപ്പമാക്കി(2-2). 56ാം മിനിറ്റില്‍ ജെയ്മി വാര്‍ഡി ലെസറ്ററിന് ലീഡ് നല്കി(3-2). നീലപ്പട വിജയം ഉറപ്പിച്ചിരിക്കുന്ന അവസരത്തിലാണ് ആഴ്സനല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 83ാം മിനിറ്റില്‍ ആരോണ്‍ റാംസി, 85-ാം മിനിറ്റില്‍ ഒളിവര്‍ ജിറൗഡി എന്നിവരാണ് വിജയഗോൾ നേടിയത്