ബീജിംഗ്: ചൈനയിലെ സിച്ചുവാന്‍ പ്രവശ്യയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 13 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്. റിക്ടര്‍ സ്കെയിലില്‍ ഏഴ് തീവ്രതയാണ് രേഖപ്പെടുത്തിയത്.
ജുഷൈഗോ വിനോദ സഞ്ചാര മേഖയില്‍ നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സിച്ചുവാന്‍ പ്രവശ്യയില്‍ ഇതിനു മുന്‍പും ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2008ല്‍ ഉണ്ടായ ഭൂചലനത്തില്‍ 70,000 പേരാണ് മരിച്ചത്.