ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിൻ്റെ പുസ്തകത്തിലെ ഗാനം പുറത്തിറങ്ങി. അനില്‍ പനച്ചൂരാന് എഴുതിയ ‘എൻ്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാൻ്റെ സംഗീതത്തിന് വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 31നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ചിരിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്.