മെക്സിക്കോ : ഇന്ത്യന്‍ അണ്ടര്‍ 17 ടീം പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. മെക്സിക്കോയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യമല്‍സരത്തില്‍ ഇന്ത്യ ആതിഥേയരായ മെക്സിക്കോയെ നേരിടും.
ലോകകപ്പിന് യോഗ്യത നേടിയ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കൊപ്പമുള്ള കൊളംബിയ, ഗ്രൂപ്പ് എഫിലുള്ള മെക്സിക്കോ, ചിലി എന്നീ ടീമുകളാണ് ചതുര്‍രാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.
കോച്ച് ലൂയിസ് നോര്‍ടന്‍ ഡി മാത്യൂസിന് കീഴില്‍ തീവ്രപരിശീലനത്തിലാണ് ഇന്ത്യന്‍ ടീം. യൂറോപ്യന്‍ പര്യടനം ഉള്‍പ്പെടെ ഏതാനും മികച്ച മല്‍സരങ്ങളിലെ പരിചയസമ്പത്തുമായാണ് ഇന്ത്യ ചതുര്‍രാഷ്ട്ര ചാമ്പ്യന്ഷിപ്പിനെത്തിയിരിക്കുന്നത്.
ഇന്ത്യയിലാണ് അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. ദില്ലി, നവി മുംഹൈ, കൊല്‍ക്കത്ത, കൊച്ചി, ഗുവാഹത്തി, ഗോവ എന്നീ വേദികളില്‍ ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുക. ഇന്ത്യയ്ക്ക് പുറമെ, കൊളംബിയ, അമേരിക്ക, ഘാന എന്നീ ടീമുകളാണ്
ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.