കൊട്ടാരക്കര: പുനലൂർ -മധുര ട്രെയിനിൽ നാലര കിലോ കഞ്ചാവുമായി ഒരാൾ പോലീസ് പിടിയിൽ. മധുര ജില്ലയിൽ ഉസലാംപ്പെട്ടി വില്ലേജിൽ അയ്യങ്കാളനാണ് പോലീസ് പിടിയിൽ ആയത്. പുനലൂർ റവന്യു എസ്. ഐ എം സുനീഷിൻ്റെ നേത്രത്വത്തിൽ റവന്യു ഇൻ്റലീജൻസ്, സി.പി. ഒ, എസ്.ഇ.പി.ഒ രവിചന്ദ്രൻ, എസ് ഐ ഉദയകുമാർ എന്നിവരുമായി ട്രെയിൻ പെട്രോളിങ് നടത്തി വരവെ കൊട്ടാരക്കരയിൽ നിന്നും പെട്രോളിങിനായി മധുര പാസഞ്ചറിൽ പരിശോധന നടത്തിയപ്പോൾ ആളൊഴിഞ്ഞ ഒരു ബോഗിയിൽ ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കാണുകയും ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ നിന്നും ഏകദേശം നാലര കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തു. സ്ഥിരമായി മധുര പാസഞ്ചറിൽ കഞ്ചാവു കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് രാത്രിയിലും പകലും നടത്തിയ അന്വേഷണത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. യൂണിഫോമിലും മഫ്തിയിലും പോലീസ് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
