ന്യൂഡല്‍ഹി: വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ഗെയ്ല്, ഡേവിഡ് വാര്‍ണര്‍, കീറോണ്‍ പൊള്ളാര്‍ഡ്, എം.എസ് ധോനി അടക്കമുള്ള താരങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന ബാറ്റുവെച്ച് സിക്സിലേക്കും ഫോറിലേക്കും പന്ത് പായിക്കുന്നത് ഈ മാസത്തോടെ അവസാനിക്കും. തങ്ങളുടെ ബാറ്റിങ് സ്റ്റൈലില്‍ തന്നെ മാറ്റം വരുത്തേണ്ട അവസ്ഥയിലാണ് ഈ ഹിറ്റ് ബാറ്റ്സ്മാന്മാരെല്ലാം. കാരണം മറ്റൊന്നുമല്ല, ബാറ്റിന്റെ ആകൃതി തന്നെയാണ്.
ബാറ്റിന്റെ തടിയുള്ള അറ്റം തന്നെയാണ് പ്രശ്നക്കാരന്‍. താഴ്ഭാഗത്തേക്ക് കൂടുതല്‍ മരം വെച്ച് നിര്‍മ്മിച്ച തരത്തിലാണ് ഈ ബാറ്റ്. മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) ഈ മെയില്‍ പുറത്തിറക്കിയ മാര്ഗ്ഗനിര്ദേശത്തില് ബാറ്റിന്റെ താഴ്വശം 40 മില്ലി മീറ്ററില്‍ കൂടുതലാകാന്‍ പാടില്ല. ഇതോടെയാണ് ധോനിയടക്കമുള്ള താരങ്ങള്‍ക്ക് ബാറ്റ് മാറ്റേണ്ടി വരുന്നത്.
പുതിയ മാര്ഗ്ഗനിര്ദേശമനുസരിച്ചുള്ളതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, സ്റ്റീവ് സ്മിത്ത്., ജോ റൂട്ട് എന്നിവരുടെ ബാറ്റുകള്‍. അതിനാല്‍ ഇവരെ ഈ പ്രശ്നം ബാധിക്കില്ല.