
പരിസ്ഥിതിക്ക് ഇണങ്ങുന്ന രാജ്യത്തെ ആദ്യ ബയോ-സിഎന്‍ജി (ബയോ- മീഥെയ്ന്‍) ബസുമായി ടാറ്റ മോട്ടോഴ്‌സ്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പൂനെയിലെ നടത്തിയ ബയോ എനര്‍ജി പരിപാടിയായ ഊര്‍ജ്ജ ഉത്സവിന്റെ ഭാഗമായാണ് ബദല്‍ ഇന്ധന മാര്‍ഗമായി ടാറ്റ പുതിയ ബസ് അവതരിപ്പിച്ചത്. പ്രകൃതിയിലെ ജൈവ മാലിന്യങ്ങള്‍ വിഘടിച്ചുണ്ടാകുന്ന വാതകം ബയോ-മീഥൈന്‍ ഉപയോഗിച്ചാണ് ബയോ-സിഎന്‍ജി എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദതിനൊപ്പം ഇന്ധന ചെലവും ഗണ്യമായി കുറയ്ക്കാനും ബയോ-സിഎന്‍ജി ബസുകള്‍ക്ക് സാധിക്കും.
5.7 SGI, 3.8 SGI എന്നീ രണ്ട് ബയോ-സിഎന്‍ജി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. ഈ എഞ്ചിന് 123 ബിഎച്ച്പി കരുത്തും 405 എന്‍എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. 5.7 SGI എന്‍ജിന്‍ ഉള്‍പ്പെടുത്തിയ ടാറ്റ എല്‍പിഒ 1613 മോഡലാണ് ഊര്‍ജ് ഉത്സവത്തില്‍ ടാറ്റ അവതരിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് സമാനമായി ബിഎസ് ഫോര്‍ നിലവാരം പുലര്‍ത്തുന്ന എഞ്ചിനാണിത്.
മഹരാഷ്ട്രിയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന പൂനെ മഹാനഗര്‍ പരിവാഹന്‍ മഹാമന്തല്‍ ലിമിറ്റഡ് ഈ പരിസ്ഥിതി സൗഹാര്‍ദ ബസ് സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇതോടെ ഇന്ത്യയില്‍ ബയോ-സിഎന്‍ജി ബസ് സര്‍വീസ് ആരംഭിക്കുന്ന ആദ്യ സിറ്റിയെന്ന ബഹുമതി പൂനെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് 2030-ഓടെ പെട്രോല്‍ ഡീസല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ടാറ്റ ബയോ-സിഎന്‍ജി ബസുമായി രംഗത്തെത്തിയത്.
There are no comments at the moment, do you want to add one?
Write a comment