മനാമ : സൗദിയിലെ നജ്റാനിലുണ്ടായ തീപിടിത്തത്തില്‍ മലയാളിയടക്കം 11 പേര് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശി ശ്രീജിത്ത് (28) ആണ് മരിച്ചവരില്‍ മലയാളി. ജനലുകളില്ലാതിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. പുകമൂലം ശ്വാസംമുട്ടിയാണ് 11 പേരും മരിച്ചത്. അവശരായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാല് മണിയോടു കൂടി വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട പൊലീസുകാര്‍ സിവില്‍ ഡിഫന്‍സില്‍ വിവരമറിയിക്കുകയായിരുന്നു. അഗ്നിബാധയുടെ കാരണം കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.ശ്രീജിത്തിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ശ്രീനിവാസന് പത്മിനി ദമ്പതികളുടെ മകനാണ്. സഹോദരന്: ശ്രീജേഷ്.