പുതിയ താരിഫ് ഓഫറുകളും 500 രൂപയ്ക്ക് പുതിയൊരു ഫോണും പുറത്തിറക്കാനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം. ജൂലൈ 21 ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലായിരിക്കും പുതിയ ഫോണ്‍ പ്രഖ്യാപിക്കുക.
2ജി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ഫോണ്‍ രംഗത്തിറക്കുന്നത്. 4 ജിയും ഒപ്പം വോള്‍ട്ടി ( VoLTE-വോയ്‌സ് ഓഫര്‍ ലോങ് ടേം എവലൂഷന്‍ ) സൗകര്യവുമുള്ള ഫോണ്‍ ആയിരിക്കും ഇത്. ഒപ്പം അത്യാകര്‍ഷകമായ ഓഫറുകളും ഇതോടൊപ്പം ഉണ്ടായേക്കും.
നേരത്തെ വലിയ താരിഫ് ഓഫറുകള്‍ വാരിക്കോരി നല്‍കിയാണ് ടെലികോം വിപണിയെ ജിയോ വിറപ്പിച്ചതെങ്കില്‍, 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയും കയ്യടക്കാനൊരുങ്ങുകയാണ് കമ്പനി.
4 ജി സേവനങ്ങള്‍ വ്യാപിപ്പിച്ച് ഗ്രാമ പ്രദേശങ്ങളിലെ ഉപയോക്താക്കളെ കൂടി ജിയോയിലേക്ക് ആകര്‍ക്കുകയാണ് ജിയോയുടെ ലക്ഷ്യം. മറ്റു സേവന ദാതാക്കളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലെ ജിയോ ഉപയോക്താക്കളുടെ എണ്ണം തീരെ കുറവാണ്. ഈ കുറവ് നികത്താനാണ് ഏറ്റവും കുറഞ്ഞ വിലയില്‍ 4ജിയും വോള്‍ടി സൗകര്യവുമുള്ള ഫോണിലൂടെ ജിയോ പദ്ധതിയിടുന്നത്.
വോള്‍ടി സൗകര്യം ഇതുവരെയും അവതരിപ്പിച്ചിട്ടില്ലാത്ത വോഡഫോണും, എയര്‍ടെലും ഉള്‍പടെയുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണ്‍.