റിയാദ് :സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രതരില്‍നിന്ന് ഈടാക്കി തുടങ്ങിയ ലെവിയിലുടെ ആദ്യ വര്‍ഷം പ്രതീക്ഷിക്കുന്നത് 206 കോടി റിയാല്‍. ജവാസാത്ത് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയ കണക്കാണിത്.
നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞ ദിവസംവരെ രാജ്യത്ത് 2,221,551 ആശ്രിതരാണുള്ളത്.
ഓരോരുത്തരും 100 റിയാല്‍ വീതം ലെവി നല്‍കുമ്പോള്‍ മാസം 222 ദശലക്ഷം റിയാലാണ് ലഭിക്കുകയെന്ന് ജവാസാത്ത് അസി.ഡയരക്ടര്‍ ജനറല്‍ കേണല്‍ ഖാലിദ് അല്‍ സൈഖാന്‍ പറഞ്ഞു.
ലെവി സ്വീകരിക്കാന്‍ നാല് ബാങ്കുകള്‍ സാങ്കേതികമായി സജ്ജമായി. മറ്റു ബാങ്കുകളും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുമായി (സാമ) സഹകരിച്ച് സജ്ജമാകുന്നു.
ഈ മാസാദ്യം മുതലാണ് പുതിയ ഫീ ഈടാക്കി തുടങ്ങിയത്. 2020 വരെ ഓരോ വര്‍ഷവും വര്‍ധിക്കുന്ന രീതിയിലാണ് ലെവി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം 200 റിയാലായും2019 ല്‍ 300 റിയാലായും 2020 ല്‍ 400 റിയാലായുമാണ് ഫീ വര്‍ധിക്കുക.