രാമക്ഷേത നിര്‍മ്മാണത്തിനായി വീണ്ടും കല്ലുകള്‍ കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേത്യത്വത്തില്‍ മൂന്നു ലോറികളിലാണ് ചുവന്ന കല്ലുകള്‍ എത്തിച്ചതായി ഏജന്‍സികള്‍ അറിയിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിനായാണ് കല്ലുകള്‍ എത്തിച്ചതെന്ന് വിഎച്ച്പി സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴും കൂടുതല്‍ കല്ലുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ സര്‍ക്കാരിൻ്റെ കാലത്ത് ക്ഷേത്രനിര്‍മാണത്തിനായി കല്ലുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.