റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഭടന് കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ 7ന് ഖത്തീഫ് അല്മസൂറലാണ് സംഭവം. ഇറാന് അനുകൂലികളായ ശിയാ ഭീകരര്‍ പട്രോള്‍ പൊലിസ് വാഹനത്തിന് നേരെ അക്രമണം നടത്തുകയായിരുന്നു.
ശിയാ ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സുരക്ഷാ ഭടന് ആദില്‍ ഫാലിഹ് അല്‍ ഉതൈബിയാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സുരക്ഷാ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്‍മസൂറ വികസന പദ്ധതി തടസ്സപ്പെടുത്തുന്നതിന് അടുത്തിടെ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്നു മാസത്തിനിടെ ആറു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടുത്തെ ഇടുങ്ങിയ തെരുവുകള്‍ക്ക് ഇരു വശങ്ങളിലുമായി സ്ഥിതിചെയ്യുന്ന അതിപുരാതന കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാം നല്കി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
സുരക്ഷാ സൈനികര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഇവിടങ്ങളിലെ ആള്‍താമസമില്ലാത്ത കെട്ടിടങ്ങള്‍ ഒളിത്താവളമാക്കി ഖത്തീഫിലും പരിസര പ്രദേശങ്ങളിലും ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നിരന്തരം അക്രമണം നടത്തിയിരുന്നു. ഇതോടെയാണ് കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവിടെ ഉണ്ടായിരുന്ന നിരവധി കെട്ടിടങ്ങള്‍ പൊളിച്ച് വിശാലമായ റോഡ് ഉള്‍പ്പെടെയുള്ള വികസന പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
എന്നാല്‍ പദ്ധതി തടസ്സപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണ് ഇവവിടെ സുരക്ഷാ ഭടന്മാര്ക്ക് നേരെ നിരന്തരം അക്രമണം നടക്കുന്നത്. പദ്ധതി ഉപേക്ഷിക്കില്ലെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.