കൊട്ടാരക്കര: പോലീസ് ഫിംഗർ പ്രിൻറ്, ഫോട്ടോഗ്രാഫിക് യൂണിറ്റുകൾ താലൂക്ക് ഓഫീസിനു സമീപം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിലുള്ള നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇതിൻ്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. സുരേന്ദ്രൻ ഐപിഎസ് നിർവഹിച്ചു. ഡിസിആർബി ഡിവൈഎസ് പി ശ്രീ. അശോകകുമാർ, അഡ്മിനിസ്ട്രേഷൻ ഡിവൈഎസ് പി ശ്രീ. സർജു പ്രസാദ്, ടെസ്റ്റർ ഇൻസ്‌പെക്ടർ ശ്രീ. സി. രഞ്ജിത്ത് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ശാസ്ത്രീയ കുറ്റാന്വേഷണ മാർഗങ്ങൾ അവലംബിച്ചു കേസന്വേഷണം കുറ്റമറ്റതാക്കണമെന്നും, ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇതുമായി ബന്ധപ്പെട്ട പരിശീലനം ഘട്ടം ഘട്ടമായി നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.