കൊട്ടാരക്കര : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോളേജുകളിലെ മികച്ച ലഹരിവിരുദ്ധ ക്ലബ് അംഗത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജിലെ രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിനി എസ്. കാർത്തികയെ മാനവ മൈത്രീമിഷൻ സംസ്ഥാന കമ്മിറ്റി ഇന്ന് അനുമോദിച്ചു . രാവിലെ 10ന് കൊട്ടാരക്കര പ്രസ്സ് ക്ളബ്ബ് ഹാളിൽ നടന്ന അനുമോദന സമ്മേളനം റൂറൽ എസ്.പി എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കോട്ടാത്തല ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അജീഷ് കൃഷ്ണ, ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, എൻ. ബേബി, പൊൻരാജി തലവൂർ തുടങ്ങിയവർ പങ്കെടുത്തു.