ഇന്ത്യയുടെ ബഹിരാകാശ കുതിപ്പ് തുടരുകയാണ്. ഓരോ വിക്ഷേപണങ്ങളും പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ മുന്നേറുകയാണ്. ഏറ്റവും അവസാനമായി െഎഎസ്ആർഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 ബഹിരാകാശത്ത് എത്തി കഴിഞ്ഞു. 3,477കിലോ ഭാരമുള്ള ജിസാറ്റ് -17 ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് വിക്ഷേപിച്ചത്.
നിൽ സി-ബാൻഡും എസ്-ബാൻഡും വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന ജിസാറ്റ്–17 ഉപഗ്രഹത്തെ ഏരിയൻ 5 വി–238 റോക്കറ്റാണ് ലക്ഷ്യത്തിലെത്തിച്ചത്. ജൂൺ മാസത്തിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്-17. നേരത്തെ രണ്ടു ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചിരുന്നു.
ഇന്ത്യയുടെ ഉപഗ്രഹത്തിനു പുറമെ ഹെല്ലാസ് സാറ്റ് 3-ഇൻമാർസാറ്റ് എസ് ഇഎഎൻ ഉപഗ്രഹവും ഇതേ റോക്കറ്റിൽ വിക്ഷേപിച്ചു. ജിസാറ്റ്–17 ഭ്രമണപഥത്തിൽ എത്തിയതോടെ ഉപഗ്രഹനിയന്ത്രണം ഐഎസ്ആർഒ ഏറ്റെടുത്തു. ഏകദേശം പതിനഞ്ച് വർഷം ആയുസ്സാണ് ജിസാറ്റ്–17 ന് പ്രതീക്ഷിക്കുന്നത്. നിലവിൽ ഐഎസ്ആർഒയുടെ 17 ഉപഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ട്.