ലണ്ടന്‍: പതിനൊന്നാമത് വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം തുടങ്ങി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് മിഥാലി രാജ് ആണ്. മറ്റു ടീം അംഗങ്ങള്‍; ജൂലന്‍ ഗോസാമി, ഹര്മന് പ്രീത് കൗര്‍, വേദ കൃഷ്ണ മൂര്‍ത്തി, പൂനം റാവത്ത്, സ്മൃതി മന്ഥന, ഏക്ത ബിസ്ത്, ശിഖ പാണ്ഡേ, ദീപ്തി ശര്‍മ, സുഷമ വെര്‍മ (വിക്കറ്റ് കീപ്പര്‍), പൂനം യാദവ്.
പൂനം റാവത്ത് സ്മൃതി മന്ഥന എന്നിവരാണ് ഓപ്പണര്‍മാര്‍. ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കളിക്കുന്നതെന്ന് നായിക മിഥാലി പറഞ്ഞിരുന്നു. സ്പിന്‍ ബൗളിങാണ് ഇന്ത്യയുടെ കരുത്ത്. വനിത ലോകകപ്പ് കിരീടം ഇന്ത്യക്ക് കിട്ടാക്കനിയാണ്. 2005-ല്‍ ഫൈനലില്‍ എത്തിയ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. അതേസമയം ആറ് തവണ ഫൈനലില്‍ കളിച്ച ഇംഗ്ലണ്ട് മൂന്നുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2009ലാണ് ഇംഗ്ലീഷ് വനിതകള്‍ അവസാനമായി ലോകചാമ്പ്യന്മാരായത്.
ടൂണ്മെന്റിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ ആതിഥേയര്‍ ന്യൂസിലാന്‍ഡിനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി. അതേസമയം ഇന്ത്യ ഒരു മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയപ്പോള്‍ മറ്റൊന്നില്‍ ന്യൂസിലാന്‍ഡിനോട് കീഴടങ്ങി.
ഇംഗ്ലണ്ട് ടീം: ഹീതര്‍ നൈറ്റ് (ക്യാപ്റ്റന്‍) ടാമ്മി ബോമൗണ്ട്, കാതറിന് ബ്രണ്ട്, ജാനി ഗുന്, അലക്സ് ഹാര്‍ട്ട്ലി, ഡാനിയേല്‍ ഹേസല്‍, ലോറ മാര്‍ഷ്, നതാലി സ്കീവര്‍, അന്യ ഷ്രബ്സോള്‍, ഫ്രാന് വില്‍സണ്‍, ഡാനിയേല്‍ വയാത്.