ന്യൂഡൽഹി: പ്രതിദിന ഇന്റർനെറ്റ് ഡേറ്റ ഉപയോഗത്തിൽ രാജ്യത്ത് ഏറ്റവും വലിയ ഓഫറുമായി ബി.എസ്.എൻ.എൽ.90 ദിവസത്തെ പ്ലാനിൽ നാല് ജി.ബി. ഡേറ്റ 3ജി സ്പീഡിൽ ലഭിക്കും. 444 രൂപയ്ക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പദ്ധതി പ്രകാരമാണിത്.
ദിവസം നാല് ജി.ബി. ഡേറ്റ നൽകുന്ന രാജ്യത്തെ ഏക ടെലികോം കമ്പനിയാണ് ബി.എസ്.എൻ.എൽ. രണ്ട് ജി.ബി. മൊബൈൽ ബ്രോഡ്ബാൻഡ് വരെയാണ് എതിരാളികൾ നൽകുന്നത്.