
June 16
11:46
2017
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി.
നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31 ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഡിസംബര്‍ 31 ന് ശേഷം ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. അവ അസാധുവാകും. കേന്ദ്ര റവന്യു മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും പാന്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശം സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവും വന്നിരിക്കുന്നത്
There are no comments at the moment, do you want to add one?
Write a comment