ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ തീപ്പിടുത്തത്തിൽ നിരവധി പേർ മരിച്ചുവെന്ന് രക്ഷാപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം. അർധരാത്രിയോടെ ആളിപ്പടർന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്. മരിച്ചയാളുകളുടെ എണ്ണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ സമയമെടുക്കും. 24 നിലകളും പൂർണ്മമായും കത്തിയമർന്നതാണ് കാരണം.
ആളപായം ആദ്യഘട്ടങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടാവാമെന്ന് സംശയിച്ചിരുന്നു. തീപടരുന്ന കെട്ടിടത്തിൽ ജനലിനരികിലേയ്ക്ക് സഹായത്തിനായി ഓടി വരുന്നവരെ കണ്ടിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. 50 പേരെ പരിക്കുകകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.