തിരുവനന്തപുരം: പൊലീസ് മേധാവി ടി പി സെന്‍കുമാറിൻ്റെ വിശ്വസ്തനായ സുരക്ഷാ ജീവനക്കാരന്‍ ഗ്രേഡ് എഎസ്‌ഐ അനില്‍ കുമാറിനെ മാതൃ യൂണിറ്റിലേക്ക് മടക്കി അയച്ചു..അനില്‍കുമാറിനെ ഉടന്‍ മാറ്റണമെന്ന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥനെ മാറ്റണണമെന്ന സര്‍ക്കാരിൻ്റെ ഉത്തരവില്‍ വ്യക്തത തേടി സെന്‍കുമാര്‍ നല്‍കിയ കത്തും സര്‍ക്കാര്‍ തള്ളി. ഉദ്യോഗസ്ഥനെ മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഡിജിപി നടപ്പാകാത്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് നിലപാട് കടുപ്പിച്ച് ഉത്തരവിറക്കിയത്.അനില്‍ കുമാറിൻ്റെ നിയമനം നിയമവിരുദ്ധമാണെന്ന് വകുപ്പ് തലത്തില്‍ തന്നെ പരാതി ഉയര്‍ന്നതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.