Asian Metro News

ബോളീവുഡ് നടി കൃതിക ചൗധരി മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം

 Breaking News

ബോളീവുഡ് നടി കൃതിക ചൗധരി മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം

ബോളീവുഡ് നടി കൃതിക ചൗധരി മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം
June 13
10:05 2017

മുംബൈ:  ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയില്‍ കൃതികയുടെ മൃതദേഹം കണ്ടെത്തിയത്.

അയല്‍വാസി നല്‍കിയ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 3.45 ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് കൃതികയാണെന്ന് തിരിച്ചറിഞ്ഞത്.

വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വിവരം.

ഹരിദ്വാർ സ്വദേശിയായ കൃതിക 2013 ൽ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം റജ്ജോയിൽ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment