
തിരുനെല്ലി: കൊടും കാടിനുള്ളില്‍ വന്യമൃഗങ്ങളെ ഭയക്കാതെ ഒറ്റയ്ക്ക് ജീവിച്ചിരുന്ന ലക്ഷ്മി അവ്വ എന്ന കാടിൻ്റെ അമ്മ ഓര്‍മ്മയായി. 40 വര്‍ഷമായി മാനന്തവാടി പനവല്ലി കോട്ടപ്പടിയിലെ വനത്തിനുള്ളിലാണ് ലക്ഷ്മി അവ്വയുടെ താമസം. ആനയും, കാട്ടുപോത്തും, മാനും, പാമ്പുകളുമുള്‍പ്പെടെ വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടില്‍ കഴിഞ്ഞ 40 വര്‍ഷം ജീവിച്ചിട്ടും ഇവയൊന്നും ലക്ഷ്മിയെ ആക്രമിച്ചിട്ടില്ലെന്നതാണ് ശ്രദ്ദേയമായ കാര്യം.
40 വര്‍ഷത്തെ കാടിനുള്ളിലെ ജീവിതത്തില്‍ കഴിഞ്ഞ 20 വര്‍ഷം ഭര്‍ത്താവിൻ്റെ മരണത്തെത്തുടര്‍ന്ന് ലക്ഷ്മി ഒറ്റയ്ക്കായിരുന്നു. യാതൊരു സുരക്ഷയുമില്ലാതെ കാടിനു നടുവില്‍ ജീവിക്കുമ്പോഴും നാട്ടിലേയ്ക്കു മാറാനുള്ള ശ്രമങ്ങള്‍ ഇവര്‍ തള്ളികളയുകയായിരുന്നു. നാട്ടിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാന്‍ വനം വകുപ്പ് പല തവണ ശ്രമിച്ചെങ്കിലും ലക്ഷ്മി അവ്വ തയ്യാറായില്ല.
വന്യ ജീവികളോട് സംവദിച്ച് ജീവിച്ച ലക്ഷ്മി അവ്വയ്ക്ക് 40 വര്‍ഷത്തിനിടെ യാതൊരു അപകടങ്ങളും കാടിനുള്ളില്‍ സംഭവിച്ചിട്ടില്ലെന്നത് അത്ഭുതമായാണ് വനം വകുപ്പുള്‍പ്പെടെ കാണുന്നത്. പ്രത്യേക സുരക്ഷയൊന്നുമില്ലാതിരുന്ന 20 വര്‍ഷവും കാട് ഇവര്‍ക്ക് സംരക്ഷണമൊരുക്കി. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പനവല്ലി എല്‍പി സ്‌കൂളിന് സമീപം വൈല്‍ഡ് ട്രസ്റ്റ് പ്രവര്‍ത്തകര്‍ പണിതു നല്‍കിയ വീട്ടിലായിരുന്നു താമസം. ഒരു ലക്ഷം രൂപ ചിലവിനായി ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
There are no comments at the moment, do you want to add one?
Write a comment