കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ദീർഘ കാലമായി ഒളിവിലായിരുന്ന 539 പിടികിട്ടാപുള്ളികൾ അറസ്റ്റിലായി.കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. എസ്. സുരേന്ദ്രൻ ഐ . പി . എസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി നീണ്ടു നിന്ന പ്രത്യേക പരിശോധനയിലാണ് കുറ്റവാളികൾ പിടിയിലായത് . സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം ,അബ്‌കാരി ,മോഷണം ,പിടിച്ചുപറി ,അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനു ശേഷം ഒളിവിലായിരുന്ന പ്രതികളാണ് പിടിയിലായത് .പത്തു വർഷത്തിൽ ഏറെയായി ഒളിവിലായിരുന്ന പ്രതികളും പിടിയിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട് .റൂറൽ ജില്ലയിലെ എല്ലാ സ്റ്റേഷൻ പരുതിയിലും പ്രതേക പരിശോധന നടത്തുകയുണ്ടായി .പൊതുജന സമാദാനത്തിനു തടസം നിൽക്കുന്നവരെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും നിരന്തരം നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനും അവർക്കെതിരെ നിയമനടപടി എടുക്കുന്നതിനും റൂറൽ ജില്ലയിൽ പ്രത്യേക മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ട് .ആന്റി ഗുണ്ടാ സ്‌ക്വഡിന്റെ പ്രവർത്തനം നടത്തുന്നതിലേക്കായി ഒരു സബ് ഇൻസ്‌പെക്ടറുടെ ചുമതലയിൽ പത്തങ്ങാ പോലീസ് സംഘത്തെ പ്രത്യേക പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട് .വരും ദിവസവും ഗുണ്ടകൾക്കെതിരെയുംഎം കുറ്റവാളികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു. കൊട്ടാരക്കര ഡി .വൈ.എസ്.പി ശ്രീ .ബി .കൃഷ്ണകുമാർ ,പുനലൂർ എ എസ് പി ഡോ.കാർത്തികേയൻ ,ഗോകുലച്ചന്ദ്രൻ ,ജില്ലയിലെ പോലീസ് ഇൻസ്‌പെക്ടർമാർ , എസ് .എഛ് .ഓ മാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു .