വയനാട് : ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന- ഗാർഹിക പീഡന നിരോധന ദിനം ആചരിച്ചു. കളക്ട്രേറ്റിൽ നടന്ന ചടങ്ങ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്ത്രി സുരക്ഷയും സ്ത്രീകൾക്കെതിരായ അതിക്രമം നേരിടാനുള്ള ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളെ കുറിച്ച് സാമൂഹിക അവബോധം ശക്തപ്പെടുത്തണമെന്നും അക്രമങ്ങൾക്കെതിരെ പ്രതികരിക്കാനും ഉയിർത്തെഴുന്നേൽക്കാനും പെൺകുട്ടികൾ പ്രാപ്തരാകണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സുൽത്താൻ ബത്തേരി ഐ.സി.ഡി.എസിനു കീഴിലെ നൂൽപ്പുഴ പഞ്ചായത്ത് അംഗൺവാടി ജീവനക്കാർ ‘പെൺകരുത്ത്’ സ്കിറ്റ് അവതരിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പദ്ധതിയായ സഖി -വൺ സ്റ്റോപ്പ് സെന്ററിന്റെ ജീവനക്കാർ സേവനങ്ങൾ പരിചയപ്പെടുത്തുന്ന സ്കിറ്റും അവതരിപ്പിച്ചു.


ചടങ്ങിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എ.നിസ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി സൈന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്ത്രീധന ഗാർഹിക പീഡന നിരോധന ദിനം ലഘുരേഖ കലക്ടർ പ്രകാശനം ചെയ്യുന്നു.

ബാഡ്ജ് കളക്ടർക്ക് നൽകുന്നു
