കരിമ്പുള്ളി ഇഹ് യാഉസ്സുന്ന മഹല്ല് കമ്മിറ്റിയുടെ ‘ജശ്നെ മീലാദ് -20 ൻ്റ ഭാഗമായി കഴിഞ്ഞ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നുസ്റതുൽ ഇസ്ലാം മദ്റസയിൽ നടന്ന പരിപാടി ബശീർ നിസാമി നാട്യമംഗലം ഉദ്ഘാടനം ചെയ്തു. റസാഖ് മിസ്ബാഹി ആമയൂർ അദ്ധ്യക്ഷത വഹിച്ചു.മഹല്ല് പ്രസിഡൻറ് മുഹമ്മദ് കുട്ടി ഹാജി, മൊയ്തീൻ കുട്ടി സഖാഫി, കമ്മദ് ഹാജി, സമദ് സഖാഫി, സൈനുദ്ധീൻ പുവ്വക്കോട്, അനീസ് കരിമ്പുള്ളി സംബന്ധിച്ചു.
