കൊച്ചി : രണ്ടു കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരനെ കൊച്ചി ഹാര്‍ബര്‍ പോലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി അബ്ദുല്‍ നാസിദ് ആണ് പിടിയിലായ പട്ടാളക്കാരന്. കഴിഞ്ഞ മാസം ലക്ഷദ്വീപിലേക്ക് കഞ്ചാവ് തപാലില്‍ അയക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് സിഐഎസ്എഫ് പരിശോധനയില്‍ പിടിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് അബ്ദുള്‍ നാസിദിനെ പിടികൂടിയത്.
സൈന്യത്തിന്റെ ഭാഗമായി കാശ്മീരില്‍ സേവനം അനുഷ്ടിക്കുന്ന ഇയാള്‍ ഇപ്പോൾ അവധിയിലാണെന്നാണ് പോലീസിനോട് പറഞ്ഞത്. പിടികൂടിയ കഞ്ചാവ് ലക്ഷദ്വീപിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്നാണ് പോലീസ് നിഗമനം.