കൊട്ടാരക്കര : കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ബുധനാഴ്ച സ്ഥാനമൊഴിയും, പകരം വയനാട് എസ് പി ആയിരുന്ന ഇളങ്കോ ഐ പി എസ് കൊല്ലം റൂറൽ ജില്ലയുടെ സ്ഥാനമേൽക്കും.
അടിപിടികേസുകള്‍, പീഡനങ്ങൾ, പട്ടികജാതി അതിക്രമങ്ങള്‍ തുടങ്ങി കേസുകളുടെ എണ്ണം വന്‍തോതില്‍ കുറയ്ക്കുവാനും സാധിച്ചു. അപകടമരണം അന്‍പത് ശതമാനം കുറക്കണമെന്ന് നിര്‍ദ്ദേശം നടപ്പാക്കിയ ഏക പോലീസ് ജില്ലയാണ് റൂറല്‍ ജില്ല. റോഡ് സുരക്ഷ കര്‍ശനമായി നടപ്പിലാക്കുകയും റൂറല്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ട്രാഫിക് അച്ചടക്കം സാധ്യമാക്കുവാനും ഹരിശങ്കർ ഐ പി എസ് നു സാധിച്ചു. റൂറൽ ജില്ലയിലെ പോലീസ് സംവിധാനങ്ങൾ സജീവമാക്കുവാനും ആത്മാർത്ഥയോടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അതിനു യോജിച്ച അംഗീകാരം നൽകുവാനും ഹരിശങ്കർ ഐ പി എസ് നു സാധിക്കുകയും ചെയ്തു . ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും മികച്ച പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.
പ്രസ് ക്ലബ്ബിന്റെ ഉപഹാരം റുറല്‍ എസ് പി യ്ക്ക് കൈമാറുന്നു
