വയനാട് ജില്ലയില്‍ എസ്.എസ്.എല്‍സി പരീക്ഷയില്‍ 95.04 വിജയ ശതമാനം. പരീക്ഷ എഴുതിയ 11655 വിദ്യാര്‍ത്ഥികളില്‍ 11077 വിദ്യാര്‍ത്ഥികള്‍ ഉപരിപഠന യോഗ്യത നേടി. 5870 ആണ്‍കുട്ടികളും 5785 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5512 ആണ്‍കുട്ടികളും, 5565 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. ജില്ലയില്‍ 35 സ്കൂളുകള്‍ നൂറ്മേനി നേടി. 24 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, രണ്ട് സെപ്ഷ്യല്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 6 എയ്ഡഡ് സ്കൂളുകള്‍, 5 അണ്‍എയ്ഡഡ് സ്കൂളുകള്‍ എന്നിവരാണ് നൂറ് ശതമാനം വിജയം നേടിയത്. ജില്ലയിലെ അഞ്ച് ട്രൈബല്‍ സ്കൂളുകളിലും നൂറ് ശതമാനം വിജയമുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളോടെയാണ് ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി വിദ്യാര്‍ത്ഥികള്‍ പത്താംതര പരീക്ഷ എഴുതിയത്.
