ഡല്‍ഹി: എസ് എന്‍ സി ലാവ്ലിന് കേസ് വീണ്ടും മാറ്റി. കൂടുതല്‍ സമയം വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. തുടര്‍ച്ചയായി കേസ് മാറ്റുന്നതില്‍ അതൃപ്തി അറിയിച്ച കോടതി ജനുവരി 7 നുള്ളില്‍ അധിക രേഖകള്‍ നല്‍കണമെന്ന് സിബിഐയോട് നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ജനുവരി 7 പരിഗണിക്കും.
രണ്ട് കോടതികള്‍ ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി വിജയന്, കെ.മോഹന്‍ ചന്ദ്രന്, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി ലാവ്ലിന് കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു.